
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ടൈംസിനെതിരായ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാന നഷ്ട കേസ് തള്ളി ഫെഡറല്‍ ജഡ്ജി. ട്രംപിന്റെ കേസ് ഫെഡറല്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും വെറും പ്രഹസനമാണെന്നും കണ്ടെത്തിയാണ് ഫ്‌ളോറിഡയിലെ മിഡില്‍ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി സ്റ്റീവന്‍ ഡി. മെറിഡേ തള്ളിയത്. ന്യൂയോര്‍ക്ക് ടൈംസിനെതിരായ കേസ് അനുചിതമാണെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള പരാതികള്‍ ‘വസ്തുതാപരമായ ആരോപണങ്ങളുടെ ഹ്രസ്വവും വ്യക്തവും നേരിട്ടുള്ളതുമായ പ്രസ്താവന’ ആയിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്ക് ടൈംസിനെതിരായ ട്രംപിന്റെ കേസ് 85 പേജുള്ളതായിരുന്നു.
അതേസമയം, നിലവിലെ പരാതി നിരസിക്കപ്പെട്ടെങ്കിലും, ’40 പേജോ അതില്‍ കുറവോ’ ഉള്ള ശരിയായ പരാതി ഫയല്‍ ചെയ്യാന്‍ ട്രംപിന് നാല് ആഴ്ച സമയവും കോടതി അനുവദിച്ചിട്ടുണ്ട്.