അന്ന് മസ്കിനൊപ്പം, ഇന്ന് ഒറ്റയ്ക്ക്! യുഎഫ്‍സി ഇവന്‍റിൽ മാസ് എൻട്രി നടത്തി ട്രംപ്, വൈറായി വീഡിയോ

ന്യൂയോര്‍ക്ക്: സാധാരണയായി തനിക്ക് കൂട്ടായി ഉണ്ടായിരുന്ന ടെസ്‌ല മേധാവിയായ ഇലോൺ മസ്കിനെ ഒഴിവാക്കി യുഎഫ്‍സി ഇവന്‍റിൽ പങ്കെടുത്ത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് (UFC) സിഇഒ ഡാന വൈറ്റിന്‍റെ അതിഥിയായി ശനിയാഴ്ച രാത്രി ന്യൂവാർക്കിൽ നടന്ന യുഎഫ്‍സി 316 പരിപാടിയിലാണ് ട്രംപ് പങ്കെടുത്തത്. മുമ്പ് മസ്കിനൊപ്പം മിയാമിയിലെ ഒരു യുഎഫ്‍സി ഇവന്‍റിൽ പങ്കെടുത്ത പഴയ ഓർമ്മകൾ ഇതോടെ സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തു.

ന്യൂവാർക്കിലെ പ്രുഡൻഷ്യൽ സെന്‍ററിൽ പ്രധാന മത്സരത്തിന് തൊട്ടുമുമ്പ് ട്രംപിനെ വലിയ ആരവങ്ങളോടും ആവേശകരമായ മുദ്രാവാക്യങ്ങളോടും കൂടിയാണ് സ്വീകരിച്ചത്. ന്യൂജേഴ്‌സിയിലെ ജനക്കൂട്ടം യുഎസ് പ്രസിഡന്‍റിന് നൽകിയ ഈ ഊഷ്മളമായ സ്വീകരണം ഓൺലൈനിൽ വൈറലായി. ഔദ്യോഗിക യുഎഫ്‍സി അക്കൗണ്ട് പോലും ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മുഷ്ടി ചുരുട്ടി തന്‍റെ സ്വതസിദ്ധമായ ഡാൻസ് നമ്പറുകളുമായാണ് ട്രംപ് വേദിയിലേക്ക് എത്തിയത്.

More Stories from this section

family-dental
witywide