ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള ഞെട്ടിക്കുന്ന കണക്കുകൾ, ക്രിമിനൽ കേസുകളൊന്നും ഇല്ലാതെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 8 മടങ്ങ് വർധിച്ചു

വാഷിംഗ്ടണ്‍: ഡോണൾഡ് ട്രംപ് പ്രസിഡന്‍റായി അധികാരമേറ്റതിന് ശേഷം, കുടിയേറ്റ നിയമലംഘനങ്ങൾ മാത്രം ആരോപിച്ച് തടങ്കലിൽ പാർപ്പിച്ചവരുടെ എണ്ണം എട്ട് മടങ്ങ് വർദ്ധിച്ചുവെന്ന് സർക്കാർ കണക്കുകൾ. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) പുറത്തുവിട്ട തടങ്കൽ കണക്കുകൾ പ്രകാരം, മറ്റ് ക്രിമിനൽ കേസുകളോ ശിക്ഷകളോ ഇല്ലാതെ അറസ്റ്റ് ചെയ്ത തടവുകാരുടെ എണ്ണം ജനുവരിയിൽ ഏകദേശം 860 ആയിരുന്നത് ഈ മാസം 7,800 ആയി ഉയർന്നു. 800 ശതമാനത്തിനധികമാണ് വർദ്ധനവ്.

ക്രിമിനൽ കുറ്റങ്ങളോ ശിക്ഷകളോ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയും തടങ്കലിൽ പാർപ്പിക്കപ്പെടുകയും ചെയ്തവരുടെ എണ്ണവും വർദ്ധിച്ചു. എന്നാൽ ഇത് 91 ശതമാനം എന്ന കുറഞ്ഞ നിരക്കിലാണ്. അധികാരമേറ്റയുടൻ, യുഎസിൽ അനധികൃതമായി താമസിക്കുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. ഗുരുതരമായ കുറ്റവാളികളെ നീക്കം ചെയ്യാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു. ജൂൺ ആദ്യത്തോടെ ഐസ് ഒരു ലക്ഷത്തിലധികം കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇത് മുൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകാലത്തെ പ്രതിദിന ശരാശരിയുടെ ഇരട്ടിയിലധികമാണ്.

More Stories from this section

family-dental
witywide