യുഎസിന്‍റെ പിന്തുണയുണ്ടെന്ന് ആവർത്തിച്ച് ട്രംപ്; ‘യുക്രെയ്നിലെ ജനങ്ങൾക്ക് തളരാത്ത ആവേശമുണ്ട്’, ട്രംപിന്‍റെ കത്ത്

വാഷിംഗ്ടൺ: യുക്രൈൻ 34-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ആഗോള നേതാക്കൾ പിന്തുണ സന്ദേശങ്ങൾ അയച്ചു. യുക്രെയ്നിന്റെ “തളരാത്ത ആവേശത്തെ” പ്രശംസിച്ച ട്രംപ്, സമാധാനം ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള “നയതന്ത്രപരമായ ഒത്തുതീർപ്പ്” ചർച്ചകൾക്ക് യുഎസിന്റെ പിന്തുണയുണ്ടെന്ന് ആവർത്തിച്ചു. ട്രംപിന്റെ കത്ത് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി എക്സിൽ പങ്കുവെച്ചു.

“യുക്രെയ്നിലെ ജനങ്ങൾക്ക് തളരാത്ത ആവേശമുണ്ട്, നിങ്ങളുടെ രാജ്യത്തിന്റെ ധൈര്യം പലർക്കും പ്രചോദനമാണ്,” ട്രംപ് കത്തിൽ എഴുതി. “നിങ്ങളുടെ പോരാട്ടത്തെ അമേരിക്ക ബഹുമാനിക്കുന്നു, നിങ്ങളുടെ ത്യാഗങ്ങളെ മാനിക്കുന്നു, ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ നിങ്ങളുടെ ഭാവിയിൽ വിശ്വസിക്കുന്നു.” എന്ന് ട്രംപ് പറഞ്ഞു.

സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ട്രംപ് കൂട്ടിച്ചേർത്തു, “ഈ ക്രൂരമായ കൊലപാതകങ്ങൾ അവസാനിപ്പിക്കാനുള്ള സമയമാണിത്. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുകയും യുക്രെയ്ന്റെ പരമാധികാരവും അന്തസ്സും സംരക്ഷിക്കുകയും ചെയ്യുന്ന സുസ്ഥിരമായ സമാധാനത്തിലേക്ക് നയിക്കുന്ന നയതന്ത്രപരമായ ഒത്തുതീർപ്പിനെ അമേരിക്ക പിന്തുണയ്ക്കുന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സെലെൻസ്കി യുക്രെയ്നിന്റെ നിശ്ചയദാർഢ്യം വീണ്ടും ഉറപ്പിച്ചു. “യുക്രെയ്ൻ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നു. ഞങ്ങൾ ഔദാര്യങ്ങൾക്കായി കാത്തിരിക്കുന്നില്ല, മറിച്ച് ഞങ്ങൾക്ക് ആവശ്യമുള്ളത് നേടിയെടുക്കാൻ ഞങ്ങൾക്കറിയാം,” സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

More Stories from this section

family-dental
witywide