യുഎസ് സൈന്യത്തിൻ്റെ ശക്തി വിളിച്ചോതി സൈനിക പരേഡ്, ട്രംപിന് മറക്കാനാവാത്ത ജന്മദിന ആഘോഷം

വാഷിംഗ്ടൺ: യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികവും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 79-ാം ജന്മദിനത്തോടനുബന്ധിച്ചും വാഷിംഗ്ടൺ ഡിസിയിൽ വമ്പിച്ച സൈനിക പരേഡ് ആരംഭിച്ചു. ടാങ്കുകൾ, വിമാനങ്ങൾ, ആയിരക്കണക്കിന് സൈനികർ എന്നിവരെ ഉൾപ്പെടുത്തിയാണ് പരേഡ്. കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ, പ്രതിഷേധങ്ങൾ, ലോസ് ഏഞ്ചൽസിലെ സമീപകാല സൈനിക വിന്യാസങ്ങൾ എന്നിവയ്ക്കിടയിലാണ് പരേഡ് നടക്കുന്നത്. മള കാരണം ചില പരിപാടികൾ റദ്ദാക്കി.

വിപ്ലവ യുദ്ധം മുതൽ ഇന്നുവരെയുള്ള സൈന്യത്തിന്റെ ചരിത്രത്തിലെ വ്യത്യസ്ത അധ്യായങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, വാഷിംഗ്ടൺ ഡിസിയിലെ കോൺസ്റ്റിറ്റ്യൂഷൻ അവന്യൂവിലൂടെ യുഎസ് ആർമി സൈനികർ മാർച്ച് ചെയ്തു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സൈനിക സ്റ്റാൻഡിലേക്ക് ആഡംബരത്തോടെയും, അപ്രതീക്ഷിതമായ ജന്മദിനാഘോഷ ആശംസകളോടെയും സൈന്യം സ്വാഗതം ചെയ്തു. പ്രസിഡൻ്റ് 21 ഗൺ സല്യൂട്ട് സ്വീകരിക്കുമ്പോൾ ഹാപ്പി ബർത്ഡേ ഗാനം ആലപിച്ചു. പ്രസിഡന്റിന്റെ ജന്മദിനത്തിൽ നടക്കുന്ന പരേഡ് യാദൃശ്ചികമാണെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

ശനിയാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന സൈനിക പരേഡിനിടെ ആർമിയുടെ ഗോൾഡൻ നൈറ്റ്‌സിലെ അംഗങ്ങൾ പാരച്യൂട്ട് പ്രകടനം നടത്തി. മഴ കാരണം ഷെഡ്യൂളിന് മുമ്പേ പരിപാടി നടത്തേണ്ടി വന്നു. പരേഡിൽ ഏതാണ്ട് 7000 സൈനികർ അണിനിരന്നു. സൈന്യത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ നാഴികക്കല്ലുകൾ വ്യക്തമാക്കുന്ന യുദ്ധ വാഹനങ്ങളും പടക്കോപ്പുകളും വിന്റേജ് യൂണിഫോമുകളും പരേഡിൽ അണിനിരന്നു.

Trump’s military parade

More Stories from this section

family-dental
witywide