ട്രംപിന്റെ ന്യൂ ഇയര്‍ പാര്‍ട്ടി സെറ്റ്, മാര്‍-എ-ലാഗോയില്‍ ആഘോഷപ്പൂരം ; കളറാക്കാന്‍ മസ്‌കും ബില്‍ ഗേറ്റ്‌സും അടക്കം എത്തും

വാഷിങ്ടന്‍ : പുതുവത്സര ആഘോഷം കളറാക്കാന്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ ആഢംബര വസതിയായ മാര്‍-എ-ലാഗോയിലാണ് പുതുവത്സര പാര്‍ട്ടി നടത്തുന്നത്. കനത്ത സുരക്ഷയെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുന്നൂറോളം പേരെ പ്രത്യേക ബസുകളിലാണ് ഇവിടേക്ക് എത്തിക്കുന്നത്.

കോടീശ്വരനും ട്രംപിന്റെ ഉറ്റ ചങ്ങാതിയുമായ ഇലോണ്‍ മസ്‌ക്, ബില്‍ ഗേറ്റ്‌സ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, എന്നിവരടക്കം പാര്‍ട്ടിക്കെത്തും. ട്രംപ് ജൂനിയറുമായി ഡേറ്റിങ്ങിലുള്ള ബെറ്റിന ആന്‍ഡേഴ്‌സന്റെ വരവാണ് പുതുവത്സര ആഘോഷത്തിലെ പ്രധാന ആകര്‍ഷണം. ആഘോഷത്തിനു മാറ്റുകൂട്ടാന്‍ റോക്ക് ബാന്‍ഡുമുണ്ടാകും. ജനുവരി 20നാണ് ട്രംപ് യുഎസ് പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റെടുക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഘോഷം കൂടിയാകും ട്രംപിന്റെ പാര്‍ട്ടിയെന്നാണു പൊതുവേ വിലയിരുത്തുന്നത്.

More Stories from this section

family-dental
witywide