യുഎസ് പൗരന്മാര്‍ക്ക് 100 രാജ്യങ്ങളിലേക്കു വിളിക്കാം, 20 ജിബി ഹൈ സ്പീഡ് ഡേറ്റ… ‘ ട്രംപിന്റെ സ്വന്തം ഫോണ്‍’ വരുന്നു

ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ ഒരു മൊബൈല്‍ ഫോണ്‍ വിപണി പിടിക്കാന്‍ കാത്തിരിക്കുന്നു. ട്രംപിന്റെ കുടുംബ ബിസിനസ്സായ ട്രംപ് ഓര്‍ഗനൈസേഷനാണ് ബ്രാന്‍ഡഡ് ഫോണ്‍ സേവനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മക്കളാണ് ഈ ബിസിനസ് നോക്കിനടത്തുന്നത്.

മൊബൈലിനൊപ്പം പുതിയ നെറ്റ്വര്‍ക്ക് കണക്ഷനും സെപ്റ്റംബര്‍ മുതല്‍ വിപണിയില്‍ എത്തും. ആദ്യം പുറത്തിറക്കുന്ന, യുഎസ് പതാക ആലേഖനം ചെയ്ത ഗോള്‍ഡന്‍ നിറത്തിലെ ‘ടി1’ ഫോണിന് 499 ഡോളറായിരിക്കും വില.

യുഎസ് പൗരന്മാര്‍ക്ക് 100 രാജ്യങ്ങളിലേക്കു വിളിക്കാം, അണ്‍ലിമിറ്റഡ് ടോക്ക് ടൈം, 20 ജിബി ഹൈ സ്പീഡ് ഡേറ്റ, 24 മണിക്കൂറും ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ എന്നിങനെയുള്ള പ്രതിമാസ ഓഫറുകളും ഇതോടൊപ്പമുണ്ട്. ട്രംപിന്റെ പ്രസിഡന്‍സി കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രതിമാസ ചാര്‍ജ്ജുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. 47.45 ഡോളര്‍ ! ട്രംപ് ഇപ്പോള്‍ യുഎസിന്റെ 47-ാം പ്രസിഡന്റാണ്. 45-ാം പ്രസിഡന്റുമായിരുന്നു. ഇത് ഓര്‍മ്മപ്പെടുത്തിയാണ് ഈ തുക നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, യുഎസില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണ്‍ എന്ന ട്രംപ് ഓര്‍ഗനൈസേഷന്റെ വാദത്തെ വിദഗ്ദ്ധര്‍ ചോദ്യം ചെയ്യുന്നുണ്ട്. യുഎസില്‍ പുതുതായി പൂര്‍ണമായി സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കാന്‍ നിലവില്‍ സാധ്യമല്ലെന്ന് സാങ്കേതിക വിദഗ്ധര്‍ വാദിക്കുകയും ചെയ്യുന്നുണ്ട്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ഉപയോഗിച്ച് മാത്രമേ യുഎസില്‍ മൊബൈല്‍ ഉത്പാദിപ്പിക്കാനാകൂവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide