
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാന്‍ വൈറ്റ് ഹൗസിലെത്തിയ സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്‌മദ് അശ്ശറായോട് ട്രംപ് ചോദിച്ച ചോദ്യം പെട്ടന്നങ്ങ് വൈറലായി. ഒരു കുശലം പോലെയും തമാശരൂപത്തിലുമാണ് ട്രംപിന്റെ ചോദ്യം വന്നതെങ്കിലും അതങ്ങ് ചര്‍ച്ചയായി. സിറിയന്‍ പ്രസിഡന്റിന് എത്ര ഭാര്യമാരുണ്ടെന്നായിരുന്നു ട്രംപ് ചോദിച്ചത്.
ഈ ചോദ്യം ചോദിക്കാനുണ്ടായിരുന്ന സാഹചര്യം ഇതിലും രസകരമായിരുന്നു.
വൈറ്റ് ഹൗസില്‍ എത്തിയ അശ്ശറായ്ക്ക് പെര്‍ഫ്യൂമും സമ്മാനിച്ച ട്രംപ്
ഇതിന് ഏറ്റവും മികച്ച സുഗന്ധമാണെന്നും, ഒരെണ്ണം നിങ്ങള്‍ക്കും മറ്റൊന്ന് നിങ്ങളുടെ ഭാര്യക്കുള്ളതാണെന്നും പറഞ്ഞു. തൊട്ടുപിന്നാലെ എത്ര ഭാര്യമാര്‍ അശ്ശറായ്ക്കുണ്ടെന്നും ട്രംപ് ചോദിക്കുകയായിരുന്നു. തനിക്ക് ഒരു ഭാര്യയെ ഉള്ളുവെന്ന് അശ്ശറാ മറുപടിയും നല്‍കി.
‘How many wives? One?’ Trump asks Syria’s new leader in White House — video
— RT (@RT_com) November 12, 2025
Trump gifted Al-Shaar perfume and went on to SPRAY him with it
‘This is the best fragrance! And the other one is for your wife’
Al-Sharaa assured Trump he only has one wife. Vibe check passed, too pic.twitter.com/SAjO6Vc8GH
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8 നാണ് മുന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിനെ സൈനിക നീക്കത്തിലൂടെ അട്ടിമറിച്ച് 43 കാരനായ അഹ്‌മദ് അശ്ശറാ അധികാരത്തിലേറിയത്. 1946നുശേഷം ആദ്യമായാണ് ഒരു സിറിയന്‍ നേതാവ് വൈറ്റ് ഹൗസിലെത്തുന്നത്. സിറിയയ്ക്കെതിരായ ഉപരോധങ്ങള്‍ യുഎസ് 180 ദിവസത്തേക്കു കൂടി നീട്ടിയ സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം.
Trump’s question to Syria’s interim president quickly went viral.














