
ട്രംപിൻ്റെ വ്യാപാര തർക്കത്തിൽ നിലനിൽക്കേ സ്വരം മയപ്പെടുത്തി അമേരിക്ക. ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി തന്നെ തുടരുമെന്നും ഇന്ത്യയുമായി തുറന്ന ചർച്ചകൾക്ക് തയാറാണെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലുള്ള ആശങ്കയാണ് ട്രംപ് പങ്കുവെച്ചതെന്നും ടോമി പിഗോട്ട് വ്യക്തമാക്കി.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് പിഴ തീരുവയായി 25 ശതമാനവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ഇടഞ്ഞത് .