പകര ചുങ്കം അന്താരാഷ്ട്ര വ്യാപാര വ്യവസ്ഥയെ അടിസ്ഥാനപരമായി മാറ്റും: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകര ചുങ്കം “അന്താരാഷ്ട്ര വ്യാപാര വ്യവസ്ഥയെ അടിസ്ഥാനപരമായി മാറ്റുമെന്ന്” കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.

ട്രംപിന്റെ ഇന്നത്തെ പ്രഖ്യാപനത്തിനുശേഷം സംസാരിച്ച കാർണി, ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തിന്റെ പല പ്രധാന ഘടകങ്ങളും ട്രംപ് സംരക്ഷിച്ചു എന്ന് പറഞ്ഞു. എന്നാൽ ഫെന്റനൈൽ താരിഫുകൾ, സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫുകൾ, ഓട്ടോമൊബൈലുകൾക്കുള്ള താരിഫുകൾ എന്നിവ നിലനിൽക്കുന്നുണ്ട്.

അമേരിക്കയുടെ ഏറ്റവും വലിയ മൂന്ന് വ്യാപാര പങ്കാളികളായ മെക്സിക്കോ, ചൈന, കാനഡ എന്നിവയ്ക്ക് മേൽ ട്രംപ് തീരുവ ചുമത്തിയിട്ടുണ്ട്, രേഖകളില്ലാത്ത കുടിയേറ്റക്കാരും ഫെന്റനൈലും യുഎസിലേക്ക് പ്രവേശിക്കുന്നത് തടയാൻ അവർ വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ല എന്ന് അവാകശപ്പെട്ടാണ് ഇവർക്കു മേൽ അധിക തീരുവ ചുമത്തിയിരിക്കുന്നത്.

ഫാർമസ്യൂട്ടിക്കൽസ്, തടി, സെമികണ്ടക്ടറുകൾ എന്നിവയ്ക്ക് മേൽ യുഎസ് പരിഗണിക്കുന്നതായി പറഞ്ഞ അധിക താരിഫുകളും കാർണി ചൂണ്ടിക്കാട്ടി.

“നടപടികളുടെ പരമ്പര ദശലക്ഷക്കണക്കിന് കനേഡിയൻമാരെ നേരിട്ട് ബാധിക്കും,ഈ താരിഫുകൾക്കെതിരെ ഞങ്ങൾ പോരാടും.” – കാർണി പറഞ്ഞു.

Trump’s tariffs will change the international trading system Canadian prime minister says

More Stories from this section

family-dental
witywide