ട്രംപിന്റെ വിപുലമായ താരിഫ് നടപടികൾ ഫെഡറൽ റിസർവിനെ വളരെ സങ്കീർണ്ണമായ അവസ്ഥയിൽ എത്തിച്ചു: ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിപുലമായ താരിഫ് നടപടികൾ ഫെഡറൽ റിസർവിനെ വളരെ സങ്കീർണ്ണമായ ഒരു അവസ്ഥയിൽ എത്തിച്ചെന്ന് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ. ഏകദേശം 50 വർഷത്തിനിടയിൽ ഇത്തരം ഒരു സാഹചര്യം നേരിട്ടിട്ടില്ല എന്നും പവൽ മുന്നറിയിപ്പ് നൽകി.

“ഇതുവരെ പ്രഖ്യാപിച്ച താരിഫ് വർദ്ധനവിന്റെ തോത് പ്രതീക്ഷിച്ചതിലും വളരെ വലുതാണ്”. താരിഫുകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നീണ്ടുനിൽക്കുന്ന സാമ്പത്തിക തകർച്ചക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഷിക്കാഗോയിലെ ഇക്കണോമിക് ക്ലബ് നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു പവൽ. പവലിൻ്റെ ഈ പ്രസ്താവനക്കു പിന്നാലെ യുഎസ് ഓഹരി വിപണിയിൽ ഇടിവുണ്ടായി.

പരമാവധി തൊഴിൽ പ്രോത്സാഹിപ്പിക്കുക, വില സ്ഥിരത നിലനിർത്തുക തുടങ്ങിയ ഫെഡിന്റെ ലക്ഷ്യം – ഇപ്പോൾ പലവശത്തുനിന്നും സമ്മർദ്ദം നേരിടുന്നു, കാരണം താരിഫു മൂലമുള്ള സാമ്പത്തിക തകർച്ച പണപ്പെരുപ്പത്തെ ഉയർത്തുന്നതിനൊപ്പം തൊഴിൽ വളർച്ചയെ മന്ദീഭവിപ്പിക്കുകയും ചെയ്യും.

ട്രംപിന്റെ ആക്രമണാത്മക വ്യാപാര നയങ്ങളിൽ നിന്നാണ് സാമ്പത്തിക ഭീഷണി പ്രധാനമായും ഉണ്ടാകുന്നത്, അവ പ്രധാന ഇറക്കുമതികൾക്ക് ഒന്നിലധികം തലങ്ങളിലുള്ള താരിഫുകൾ ഏർപ്പെടുത്തിയിട്ടുണ്ട്:

അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 25% താരിഫ്, സ്വതന്ത്ര വ്യാപാര കരാറിന് അനുസൃതമല്ലാത്ത മെക്സിക്കൻ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ്,
ചൈനീസ് ഇറക്കുമതികൾക്ക് 245% തീരുവ, ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25% തീരുവ, ഓട്ടോ പാർട്‌സുകൾക്ക് അധിക താരിഫ്, യുഎസിലെ എല്ലാ ഇറക്കുമതികൾക്കും 10% അടിസ്ഥാന താരിഫ്, അർദ്ധചാലകങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ചെമ്പ്, തടി എന്നിവയ്ക്ക് പുതിയ താരിഫുകൾ വരാൻ സാധ്യത ഇക്കാര്യങ്ങൾ എല്ലാം അമേരിക്കൻ ഇക്കോണമിക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.

ഈ താരിഫുകൾ ഒടുവിൽ വില ഉയർത്തുകയും ഉപഭോക്തൃ ആവശ്യം കുറയ്ക്കുകയും ബിസിനസ്സ് നിക്ഷേപം സ്തംഭിപ്പിക്കുകയും തൊഴിൽ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.

Trump’s Trade War Puts Fed In A Crisis: Jerome Powell

Also Read

More Stories from this section

family-dental
witywide