അങ്ങനെയൊന്ന് നടക്കുന്നുവെന്ന് അറിഞ്ഞാല്‍ എല്ലാം തീര്‍ന്നെന്ന് കരുതിക്കോ…! ബന്ദികളുടെ കാര്യത്തില്‍ ഹമാസിന് ട്രംപിന്റെ അന്ത്യ ശാസനം

വാഷിംഗ്ടണ്‍ : ഗാസ സിറ്റിയില്‍ ഇസ്രായേല്‍ നടത്തുന്ന കര ആക്രമണത്തിനെതിരെ മനുഷ്യകവചമായി ബന്ദികളെ ഉപയോഗിച്ച് ഹമാസ് നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചാല്‍ എല്ലാം അവസാനിച്ചെന്ന് കരുതിക്കോളാന്‍ ഹമാസിനോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍, ട്രംപ് ഹമാസിൻറെ നീക്കത്തെ ‘മനുഷ്യ ക്രൂരത’ എന്ന് വിളിക്കുകയും എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

‘ഇസ്രായേലിന്റെ കര ആക്രമണത്തിനെതിരെ മനുഷ്യകവചമായി ഉപയോഗിക്കാന്‍ ഹമാസ് ബന്ദികളെ ഉപയോഗിക്കുന്നതായി ഒരു വാര്‍ത്താ റിപ്പോര്‍ട്ട് ഞാന്‍ വായിച്ചു. അത്തരമൊരു കാര്യം ചെയ്താല്‍ അവര്‍ എന്തിലേക്കാണ് പോകുന്നതെന്ന് ഹമാസ് നേതാക്കള്‍ക്ക് അറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതൊരു മനുഷ്യ ക്രൂരതയാണ്, മുമ്പ് കുറച്ച് ആളുകള്‍ കണ്ടിട്ടുള്ളതുപോലെ. ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, അല്ലെങ്കില്‍, പിന്നെ എല്ലാം പ്രവചനാതീതം. എല്ലാ ബന്ദികളെയും ഇപ്പോള്‍ മോചിപ്പിക്കുക!’ – ട്രംപിന്റെ ഭീഷണി ഇങ്ങനെ.

More Stories from this section

family-dental
witywide