ട്രംപിന്‍റേത് ഒന്നൊന്നര വരവ് തന്നെ! റെക്കോർഡ് ബ്രേക്കിംഗ് ഇൻവെസ്റ്റ്മെന്‍റ്, വമ്പൻ നേട്ടമെന്ന് ബ്രിട്ടീഷ് സർക്കാർ

ലണ്ടൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ബ്രിട്ടൻ സന്ദർശന വേളയിൽ, അമേരിക്കൻ കമ്പനികളിൽ നിന്ന് 204 ബില്യൺ ഡോളറിന്‍റെ (ഏകദേശം 150 ബില്യൺ പൗണ്ട്) നിക്ഷേപം നേടിയതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.
ഒരു രാജ്യത്തലവന്‍റെ സന്ദർശനത്തിൽ ലഭിക്കുന്ന “റെക്കോർഡ് ബ്രേക്കിംഗ്” നിക്ഷേപമാണിതെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി.

ഇതിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ബ്ലാക്ക്സ്റ്റോൺ കമ്പനിയുടെ 90 ബില്യൺ പൗണ്ടിന്റെ (ഏകദേശം 122 ബില്യൺ ഡോളർ) നിക്ഷേപവും, പ്രോലോഗിസിൻ്റെ 3.9 ബില്യൺ പൗണ്ടിന്റെ (ഏകദേശം 5.3 ബില്യൺ ഡോളർ) നിക്ഷേപവും ഉൾപ്പെടുന്നു. ഈ നിക്ഷേപ കരാറിൽ പാലന്തിർ, അമേൻ്റം, ബോയിംഗ്, സ്റ്റാക്സ് തുടങ്ങിയ മറ്റ് അമേരിക്കൻ കമ്പനികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഈ നിക്ഷേപങ്ങൾ വഴി 7,600 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ബ്രിട്ടീഷ് സർക്കാർ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide