
അലാസ്‌ക: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള അലാസ്‌ക ഉച്ചകോടിക്ക് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് പുതിയ പ്രതികാര തീരുവകള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ അദിക തീരുവ തീരെ ഒഴിക്കുകയല്ലെന്ന സൂചനയും ട്രംപ് നല്‍കി. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ ഈ വിഷയം വീണ്ടും താന്‍ പരിഗണിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച കനത്ത തീരുവ പുനഃപരിശോധിക്കുമെന്ന സൂചനയാണ് യുഎസ് പ്രസിഡന്റ് നൽകിയത്.
യുക്രെയ്‌നില്‍ സമാധാനം കൈവരിക്കാനുള്ള നേരിട്ടുള്ള ചര്‍ച്ചകളാണ് അലാസ്‌കയില്‍ നടന്നത്. ഫോക്സ് ന്യൂസിനോട് സംസാരിച്ച ട്രംപ്, തന്റെ തീരുവ ഭീഷണികള്‍ നല്‍കിയ സമ്മര്‍ദ്ദമാണ് റഷ്യയെ ചര്‍ച്ചകള്‍ക്ക് എത്തിച്ചതെന്ന ക്രെഡിറ്റ് ട്രംപ് സ്വയം സ്വീകരിച്ചു. ‘ഇന്ന് സംഭവിച്ചതിന്റെ ഫലമായി, ഞാന്‍ അതിനെക്കുറിച്ച് (പുതിയ തീരുവ) ചിന്തിക്കേണ്ടതില്ലെന്ന് കരുതുന്നു, ‘ഇപ്പോള്‍, രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ അതുകഴിഞ്ഞ് ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വന്നേക്കാം, പക്ഷേ ഇപ്പോള്‍ നമ്മള്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല.’- ട്രംപിന്റെ വാക്കുകള്‍.
റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഇറക്കുമതിക്ക് 50% തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പരാമര്‍ശം. ‘റഷ്യന്‍ ഫെഡറേഷന്റെ എണ്ണ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക പരസ്യ മൂല്യവര്‍ദ്ധിത തീരുവ ചുമത്തേണ്ടത് ആവശ്യവും ഉചിതവുമാണെന്നായിരുന്നു ട്രംപ് നേരത്തെ പ്രതികരിച്ചത്. ഈ പ്രഖ്യാപിച്ച തീരുവകളില്‍ പകുതിയും പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ബാക്കിയുള്ളവ ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരിനിരിക്കെയാണ് ട്രംപിന്റെ പരാമര്‍ശം എത്തുന്നത്.