യുഎസിലെ വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഈ ഭക്ഷണ സാധനങ്ങൾ കയ്യിൽ കരുതിയാൽ പണി കിട്ടും

വിമാനയാത്രയ്ക്ക് ലഘുഭക്ഷണങ്ങൾ പാകപ്പെടുത്തി കൂടെ എടുക്കുന്നത് പലരുടേയും ശീലമായിരിക്കും. ചെലവ് കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും പലരേയും ഈ ശീലം സഹായിക്കുന്നുമുണ്ട്. എന്നാൽ വിമാന യാത്രയ്ക്കിടെ ചില ഭക്ഷണ സാധനങ്ങൾ കൈയിൽ എടുക്കാൻ പാടില്ല എന്ന നിർദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ). ശ്രദ്ധിച്ചില്ലെങ്കിൽ, സുരക്ഷാ പരിശോധനക്ക് ഇടെ, നിങ്ങൾ എടുത്തിരിക്കുന്ന ഭക്ഷണം ചവറ്റുകുട്ടിയിലേക്ക് എറിയപ്പെടാൻ സാധ്യതയുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട നിരോധിത ഭക്ഷണങ്ങളിൽ ക്രീമിയായ പീനട്ട് ബട്ടർ, ഹമ്മൂസ്, യോഗർട്ട് , പുഡ്ഡിങ്, തേൻ, ചില ചീസുകൾ, സൽസ എന്നിവയെല്ലാം പെടുന്നു. ജെല്ലി – ക്രീമി സ്വഭാവമുള്ള സ്പ്രെഡുകളെയെല്ലാം ദ്രാവകമായാണ് കണക്കാക്കുക. ഇത്തരം സാധനങ്ങൾ എല്ലാം കണ്ടെയ്നറുകളിൽ എടുത്താൽ മാത്രമാണ് പ്രശ്നമെന്ന് കരുതേണ്ട.നിങ്ങളത് ബ്രെഡിലോ മറ്റോ തേച്ചു കൊണ്ടുപോവുകയാണെങ്കിൽ കൂടിയും രക്ഷയില്ല. 3.4-ഔൺസ് എന്ന പരിധി മറികടന്നാൽ ബാഗ് പരിശോധനയ്ക്കിടെ അവ പിടിക്കപ്പെടും.

നിയമങ്ങൾ മാറിയിട്ടില്ലെങ്കിലും, ഉള്ള നിയമം നടപ്പാക്കൽ കർശനമാക്കിയിരിക്കുകയാണ്. ഖര രൂപത്തിലുള്ള ഭക്ഷണങ്ങൾ പോലും വലുപ്പ പരിധി കവിഞ്ഞാൽ കയറ്റാൻ അനുവദിക്കില്ല.

ക്രീമിയായതോ, ജെലാറ്റിനസ് ആയതോ, സ്പ്രെഡായി ഉപയോഗിക്കുന്നതോ ആയ എന്തു ഭക്ഷണവും 3.4 ഔൺസിൽ താഴെയായിരിക്കണം അല്ലെങ്കിൽ ചെക്ക് ഇൻ ലഗേജിൽ സൂക്ഷിക്കണം.

ചുരുക്കത്തിൽ, സ്പ്രെഡ് പുരട്ടിയ ടോസ്റ്റ് അടക്കം സ്പൂൺ ഉപയോഗിച്ച് കഴിക്കുന്ന എന്തുംദ്രാവകമായി കണക്കാക്കുമെന്ന് TSA യാത്രക്കാരെ ഓർമ്മിപ്പിക്കുന്നു.

TSA Just Banned These 7 Snacks From Carry-On Bags

More Stories from this section

family-dental
witywide