വേണ്ടത് 218 ഒപ്പുകൾ, 217 എണ്ണം ആയി; അമേരിക്ക ഉറ്റുനോക്കുന്ന അരിസോണയിൽ നടക്കുന്ന പ്രത്യേക തിരഞ്ഞെടുപ്പ്, എപ്‌സ്റ്റീൻ ഫയലുകൾ പുറത്ത് വരുമോ?

അരിസോണ: ജെഫ്രി എപ്‌സ്റ്റീൻ കേസിലെ രേഖകൾ പുറത്തുവിടുമെന്ന് പ്രതീക്ഷ നൽകി അരിസോണയിൽ നടക്കുന്ന പ്രത്യേക തിരഞ്ഞെടുപ്പ്. ഈ കേസിലെ രേഖകൾ പുറത്തുവിടുന്നതിനുള്ള വോട്ടെടുപ്പ് നടത്താൻ ആവശ്യമായ 218 ഒപ്പുകൾ നേടാനുള്ള ശ്രമത്തിനാണ് ഈ തിരഞ്ഞെടുപ്പ് വഴിതുറക്കുന്നത്. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ്.
മാർച്ചിൽ കാൻസർ ബാധിച്ച് അന്തരിച്ച ഡെമോക്രാറ്റിക് പ്രതിനിധി റൗൾ ഗ്രിജൽവയുടെ ഒഴിവിലേക്ക് അദ്ദേഹത്തിൻ്റെ മകൾ അഡെലിറ്റ ഗ്രിജൽവയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡാനിയൽ ബ്യൂട്ടീറസും തമ്മിലാണ് മത്സരം. മുൻ തിരഞ്ഞെടുപ്പിൽ റൗൾ ഗ്രിജൽവയോട് 26 പോയിൻ്റിന് ബ്യൂട്ടീറസ് പരാജയപ്പെട്ടിരുന്നു.

218 ഒപ്പുകൾ ആവശ്യമാണ്

എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടുന്നതിനുള്ള വോട്ടെടുപ്പ് നടത്താൻ 218 ഹൗസ് അംഗങ്ങളുടെ ഒപ്പ് ആവശ്യമായ ഒരു ഡിസ്‌ചാർജ് ഹർജി കെന്റക്കിയിലെ റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസ്സിയും കാലിഫോർണിയയിലെ ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്നയും പ്രചരിപ്പിക്കുന്നുണ്ട്. വിർജീനിയയിലെ 11-ാമത് ജില്ലയിൽ പ്രത്യേക തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പ്രതിനിധി ജെയിംസ് വാൽക്കിൻഷോ ഈ മാസം ആദ്യം ഹർജിയിൽ ഒപ്പുവെച്ചതോടെ 217 പേരുടെ ഒപ്പുകളായി.
തിരഞ്ഞെടുക്കപ്പെട്ടാൽ എപ്‌സ്റ്റീൻ ഹർജിയിൽ ഒപ്പിടുമെന്ന് ഗ്രിജൽവയും ബ്യൂട്ടീറസും കഴിഞ്ഞയാഴ്ച അരിസോണ ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. ഈ വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ചർച്ച ചെയ്യുന്നുണ്ടെന്ന് ഗ്രിജൽവ സിഎൻഎന്നിനോട് പറഞ്ഞു.

More Stories from this section

family-dental
witywide