ടി സി എസിൻ്റെ നാളിത് വരെയുള്ള ഏറ്റവും വലിയ പിരിച്ച് വിടലിന് തയ്യാറായി കമ്പനി . കമ്പനിയുടെ തൊഴിലാളികളുടെ രണ്ട്ശതമാനം പേരെ ഒഴിവാക്കാനാണ് തീരുമാനം. ഇതിന് മുമ്പ് 2015 ൽ 3000 പേരെ പിരിച് വിട്ടതാണ് നേരത്തെ ടി സി എസ് നടത്തിയ ഏറ്റവും വലിയ തൊഴിൽ പിരിച്ച് വിടൽ . പുതിയ പിരിച്ചുവിടലിൽ ഏകദേശം 12000 പേർക്കാണ് ഇതോടെ തൊഴിൽ നഷ്ടമാവുക.
നിലവിലെ വിപണി സാഹചര്യത്തിൽ കനത്ത വെല്ലുവിളി നേരിടുന്നതും ഏറ്റവും പുതിയ സാങ്കേതിക വിദ്യാ വിന്യാസവും മുന്നോട്ട് പോകാൻ സ്ഥാപനത്തിന് അനിവാര്യമായ സാഹചര്യമാണ് തൊഴിൽ പിരിച്ചു വിടുന്നതിലേക്ക് നയിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തുന്നത്. ഐടി രംഗത്ത് വന്‍ കമ്പനികളെല്ലാം എഐയില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തുകയും ജോലിക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയും ചെയ്ത് വരികയാണ്.
മേഖലയിലെ ഇന്ത്യയില ഏറ്റവും വലിയ തൊഴില്‍ദാതാക്കളാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ‘ മിഡിൽ- സീനിയർ തലത്തിലുള്ള തൊഴിലാളികളെയാണ് പിരിച്ച് വിടുകയെന്നാണ് റിപ്പോർട്ടുകൾ. വൈവിധ്യ വത്ക്കരണത്തിൻ്റെ ഭാഗമായി കമ്പനി തൊട്ടടുത്ത തലമുറക്കായി തയ്യാറെടുക്കുയാണ്, ആർട്ടിഫിഷ്യൻ ഇൻറലിജൻസ് ഉത്പാദനക്ഷമത കൂട്ടിയതല്ല പിരിച്ച് വിടലിന് കാരണമെന്ന് സ്ഥാപനം പറയുന്നു.















