
റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിൽ രണ്ട് അമേരിക്കൻ എയർലൈൻസ് ജെറ്റുകളുടെ ചിറകുകൾ തമ്മിൽ ഉരസി. യാത്രക്കാർക്ക് ആർക്കും പരുക്കുകളില്ല. ഏപ്രിൽ 10 വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:45 ന് റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിലെ ടാക്സിവേയിലാണ് സംഭവം നടന്നത്.
നിർത്തിയിട്ടിരിക്കുകയായിരുന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 4522 ൽ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 5490 ന്റെ ചിറകിന്റെ അറ്റം ഇടിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന വിമാനത്തിൽ ആറ് കോൺഗ്രസ് അംഗങ്ങൾ ഉണ്ടായിരുന്നു.
സൗത്ത് കരോലിനയിലെ ചാൾസ്റ്റൺ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോകേണ്ടതായിരുന്നു ആ വിമാനം. അതിലാണ് ന്യൂയോർക്കിലെ ജെഎഫ്‌കെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്നു എംബ്രയർ ഇ175 വിമാനമായ ഫ്ലൈറ്റ് 4522ൻ്റെ ചിറക് ഇടിച്ചത്. അപകടത്തെ കുറിച്ച് എഫ്‌എഎ അന്വേഷിക്കും.
ഫ്ലൈറ്റ് 5490 വിമാനത്തിൽ 76 യാത്രക്കാരും മറ്റേ വിമാനത്തിൽ 67 യാത്രക്കാരും ഉണ്ടായിരുന്നുവെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അമേരിക്കൻ എയർലൈൻസ് പറഞ്ഞു. അപകടം ഫ്ലൈറ്റുകളുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും രണ്ട് വിമാനങ്ങളും ഗേറ്റുകളിൽ തിരിച്ചെത്തിയതായും ആർക്കും പരിക്കില്ലെന്നും റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ട് പ്രസ്താവനയിൽ പറഞ്ഞു.
ജനുവരി 29 ന് ഇതേ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്ന ഒരു ജെറ്റ്‌ലൈനറിൽ ഒരു ആർമി ഹെലികോപ്റ്റർ ഇടിച്ചതിനെ തുടർന്ന് അറുപത്തിയേഴ് പേർ കൊല്ലപ്പെട്ടിരുന്നു.
Two American Airlines jets clip wings at Washington Ronald Reagan airport