ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മിഡ്ടൗണിൽ അമിത വേഗതയിലെത്തിയ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ട് മരണം. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. വാഹനമോടിച്ചയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
സ്‌മിത്ത് സ്ട്രീറ്റിൽ പുലർച്ചെ രണ്ട് മണിയോടെ അമിത വേഗതയിലെത്തിയ വാഹനം മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിക്കുകയും തുടർന്ന് ഈ വാഹനത്തെ പൊലീസ് പിന്തുടരവേ എൽഗിൻ സ്ട്രീറ്റിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയേറ്റ വാഹനം ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. ഇടിയേറ്റ വാഹനത്തിൽ ഉണ്ടായിരുന്നവർ ആണ് മരിച്ച ഇരുവരുമെന്ന് ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.















