
റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ ശനിയാഴ്ച നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. 8 പേരുടെ നില ഗുരുതരമാണ്. പോലീസ് ഉദ്യോഗസ്ഥർ ക്യാമ്പസിൽ വേഗത്തിൽ തന്നെ ക്യാംപസിൽ എത്തിച്ചേർന്നെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. പ്രതി ഒരാളാണോ ഒന്നിലേറെ പേരുണ്ടോ എന്നൊന്നും വ്യക്തമല്ല. ഇപ്പോൾ വിദ്യാർഥികളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
ബാറസ് ആൻഡ് ഹോളി എഞ്ചിനീയറിംഗ് കെട്ടിടത്തിന് സമീപം ഒരു അക്രമിയുണ്ടെന്ന് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഉച്ചകഴിഞ്ഞ് സർവകലാശാല അടച്ചുപൂട്ടി.
നിരവധി പേർക്ക് വെടിയേറ്റതായി പ്രൊവിഡൻസ് പോലീസ് വക്താവ് നേരത്തെ സ്ഥിരീകരിച്ചു.
ബ്രൗൺ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ എല്ലാവരോടും വാതിലുകൾ പൂട്ടാനും ഫോണുകൾ നിശബ്ദമാക്കാനും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒളിവിൽ ഇരിക്കാനും ആവശ്യപ്പെട്ടുകൊണ്ട് വൈകുന്നേരം 4:15 ഓടെ ഒരു അലേർട്ട് അയച്ചു.
ഗ്രേറ്റർ ബ്രൗൺ യൂണിവേഴ്സിറ്റി ഏരിയയിലെ താമസക്കാർക്ക് മേയർ ബ്രെറ്റ് സ്മൈലി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആളുകളോട് വീട്ടിൽ തന്നെ തുടരാനും പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആളുകൾ നിലവിൽ പ്രദേശത്ത് ഇല്ലെങ്കിൽ, മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ അവരുടെ വീടുകളിലേക്ക് മടങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഭവത്തെ “ഒരു ഭയാനകമായ കാര്യം” എന്നു വിശേഷിപ്പിച്ചു, “ഇപ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്നത് ഇരകൾക്കും ഗുരുതരമായി പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുക എന്നതാണ്” എന്ന് അദ്ദേഹം റഞ്പഞു. “എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ പിന്നീട് നിങ്ങളെ അറിയിക്കും” എന്നും അദ്ദേഹം പറഞ്ഞു.









