ഓക്ലഹോമയിൽ സ്‌കൂൾ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചു; അപകടത്തിൽ രണ്ട് മരണം

ഓക്ലഹോമ: നോർമനിൽ സ്കൂൾ ബസും ഒരു പിക്കപ്പ് ട്രക്കും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചതായി നോർമൻ പൊലീസ് അറിയിച്ചു. വ്യാഴാഴ്‌ച ഉച്ചയ്ക്ക് 12:30-ഓടെ ഫ്രാങ്ക്ലിൻ റോഡിലായിരുന്നു സംഭവം. പടിഞ്ഞാറോട്ട് സഞ്ചരിക്കുകയായിരുന്ന പിക്കപ്പ് ട്രക്ക് നിയന്ത്രണം വിട്ട് സെന്റർ ലൈൻ കടന്ന് നോർമൻ പബ്ലിക് സ്‌കൂൾ ബസിലേക്ക് ഇടിക്കുകയായിരുന്നു.

അപകടത്തിൽ സംഭവസ്ഥ‌ലത്ത് വച്ച് തന്നെ പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയും മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സ്കൂ‌ൾ ബസിലുണ്ടായിരുന്ന രണ്ട് മുതിർന്നവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ് മൂന്ന് കുട്ടികളിൽ പരുക്കുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. കൊളിഷൻ ഇൻവെസ്റ്റിഗേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ടീമിൻ്റെ അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

More Stories from this section

family-dental
witywide