ലൂസിയാനയിലെ വിളവെടുപ്പ് ഫെസ്റ്റിവലിൽ യന്ത്ര ഉഞ്ഞാലിൽ നിന്ന് വീണ് രണ്ട് പെൺകുട്ടികൾക്ക് പരിക്ക്

ലൂയിസിയാനയിലെ ഒരു വിളവെടുപ്പ് ഫെസ്റ്റിവലിൽ യന്ത്ര ഊഞ്ഞാലിൽ നിന്ന് വീണ് രണ്ട് പെൺകുട്ടികൾക്ക് പരിക്കേറ്റതായി അധികൃതർ. ന്യൂ റോഡ്സ് പട്ടണത്തിലെ ഫാൾസ് റിവർ വിളവെടുപ്പ് ഫെസ്റ്റിവലിലാണ് സംഭവം. പരിക്കേറ്റ രണ്ട് കുട്ടികളും 13 വയസ്സിന് താഴെയാണ്. ഒരാളെ എയർലിഫ്റ്റ് ചെയ്ത് മെഡിക്കൽ സെന്ററിലേക്ക് മാറ്റിയതായും മറ്റൊരാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഷെരീഫ് റിനെ തിബോഡോ പറഞ്ഞു.

പെൺകുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ലൂയിസിയാന സ്റ്റേറ്റ് ഫയർ മാർഷൽ ഓഫീസും പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, യന്ത്ര ഊഞ്ഞാലിൽ പെൺകുട്ടികൾ കയറിയിരുന്ന ബക്കറ്റ് തലകീഴായി മറിഞ്ഞ് അവർ താഴേക്ക് വീഴുകയായിരുന്നുവെന്ന് സംഭവത്തിൽ ദൃക്സാക്ഷിയായ മാഡിസൺ ഫീൽഡ്സ് എബിസി ചാനലിനോട് പറഞ്ഞു.

Two girls injured after falling from a spinning wheel at a harvest festival in Louisiana

More Stories from this section

family-dental
witywide