
ഓക് ലഹാമ: ഓക് ലഹാമയിൽ ശനിയാഴ്ച പുലർച്ചെ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സെമിനോൾ കൗണ്ടിയിലെ ക്രോംവെല്ലിന് ഏകദേശം ആറ് മൈൽ തെക്കായി ഇഡബ്ള്യു 1210 റോഡിൽ ഒകെ-56 ലാണ് അപകടമുണ്ടായതെന്ന് ഹൈവേ പട്രോൾ സംഘം അറിയിച്ചു.
വാർ ഏക്കർ സ്വദേശിയായ ജോർജ് ജെ . കാമ്പോസ് (28) സഞ്ചരിച്ച നിസ്സാൻ മുറാനോ സെമിനോളിൽ നിന്നുള്ള ഗബ്രിയേൽ ജെ. വാലസ് സിയേഴ്സ്(24) ഓടിച്ചിരുന്ന ഫോർഡ് എഫ്- 150 കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. രണ്ട് വാഹനങ്ങളിലും എയർബാഗുകൾ ഘടിപ്പിച്ചുണ്ടെങ്കിലും ഡ്രൈവർമാരിൽ ആരും തന്നെ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
Tags: