
വാഷിങ്ടന്‍: നേര്‍ക്കുനേര്‍ എത്തിയ വിമാനങ്ങള്‍ കൂട്ടിയിടി ഒഴിവാക്കിയത് തലനാരിഴയ്‌ക്കെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലാണ് സംഭവം. അമേരിക്കന്‍ വ്യോമസേനയുടെ ബി 52 ബോംബറും ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനവുമാണ് ഒരേ വ്യോമ പാതയില്‍ നേര്‍ക്കുനേര്‍ എത്തിയത്. ജൂലൈ 18ന് നോര്‍ത്ത് ഡക്കോട്ടയിലായിരുന്നു സംഭവം.
ബി 52 ബോംബറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ പൈലറ്റ് വിമാനം വേഗത്തില്‍ ദിശമാറ്റി പറന്നതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റ് യാത്രക്കാരോട് ക്ഷമ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, അമേരിക്കന്‍ വ്യോമസേന വിമാനത്തെക്കുറിച്ചോ പൈലറ്റിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.