ഫോര്‍ട്ട് വര്‍ത്തില്‍ വെടിയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം, അന്വേഷണം പുരോഗമിക്കുന്നു

ഫോര്‍ട്ട് വര്‍ത്ത് : സൗത്ത് ഫോര്‍ട്ട് വര്‍ത്ത് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ വെടിയേറ്റ് രണ്ടു വയസ്സുള്ള ആണ്‍കുട്ടി മരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടു വയസ്സുള്ള ഡാവണ്‍ ജോണ്‍സാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഏപ്രില്‍ 11 വെള്ളിയാഴ്ച രാത്രി 10 മണിക്ക് മെറ്റ്കാള്‍ഫ് ലെയ്‌നിലെ 9100 ബ്ലോക്കിലുള്ള സ്റ്റാലിയന്‍ റിഡ്ജ് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍വെച്ചാണ് കുട്ടിക്ക് വെടിയേറ്റത്. ഇവിടെ എത്തിയ ഉദ്യോഗസ്ഥര്‍ വെടിയേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കുക്ക് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററിലെ എമര്‍ജന്‍സി റൂമില്‍ രാത്രി 11 മണിക്ക് കുട്ടി മരിച്ചു. സംഭവത്തെ കുറിച്ച് ഗണ്‍ വയലന്‍സ് ഡിറ്റക്ടീവുകള്‍ അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.