
ന്യൂ ജേഴ്‌സി: ന്യൂ ജേഴ്‌സിയിലെ ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് വയസ്സുള്ള ആൺകുട്ടി മരിച്ചതായി റിപ്പോർട്ട്. അപ്പാർട്ട്മെന്റ് കെട്ടിടത്തിൻ്റെ 20-ാം നിലയിലെ ജനാലയിൽ നിന്നാണ് കുട്ടി വീണതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ 7 മണിക്കാണ് സംഭവം. ന്യൂവാർക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു. ന്യൂവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള ഒരു പൊതു പാർക്കിനടുത്തേക്കാണ് കുട്ടി വീണ് മരിച്ചതെന്ന് എസെക്സ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
കൗണ്ടി പ്രോസിക്യൂട്ടർ തിയോഡോർ സ്റ്റീഫൻസും ന്യൂവാർക്ക് പബ്ലിക് സേഫ്റ്റി ഡയറക്ടർ ഇമ്മാനുവൽ മിറാൻഡയും അന്വേഷണം പ്രഖ്യാപിച്ചു. കൂടുതൽ വിവരങ്ങളൊന്നും ഉടൻ ലഭ്യമായിട്ടില്ല.
Two-year-old dies after falling from 20th-floor window in New Jersey.














