യുഎസ് ഇല്ലെങ്കിൽ യൂറോപ്പും ഒപ്പമുണ്ടാകില്ല, സൈനിക സഹായം കുറയുമോ എന്ന് ആശങ്കപ്പെട്ട് യുക്രൈൻ, ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ വേവലാതി

കീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം കാരണം കീവിനുള്ള സൈനിക സഹായത്തിൽ കുറവുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി യുക്രൈൻ പ്രസിഡന്‍റ് വ്ളോഡിമിർ സെലെൻസ്കി. ഇസ്രയേൽ – ഇറാൻ പ്രശ്നം കാരണം യുക്രൈനുള്ള സഹായം കുറയാതിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവനയിൽ സെലെൻസ്കി പറഞ്ഞു. കഴിഞ്ഞ തവണ ഇത് യുക്രൈനുള്ള സഹായം മന്ദഗതിയിലാക്കിയ ഒരു ഘടകമായിരുന്നു.”

ഇറാനിലെ ആക്രമണം എണ്ണവില വർദ്ധിക്കാൻ ഇടയാക്കിയെന്നും, ഇത് റഷ്യക്ക് ഗുണം ചെയ്യുമെന്നും സെലെൻസ്കി പറഞ്ഞു. ആക്രമണങ്ങൾ എണ്ണവിലയിൽ കുത്തനെ വർദ്ധനവിന് കാരണമായി. ഇത് ഞങ്ങൾക്ക് നല്ലതല്ല എന്നാണ് യുക്രൈൻ പ്രസിഡന്‍റ് പറയുന്നത്. യുഎസിന്‍റെ പങ്കാളിത്തമില്ലാതെ യൂറോപ്പിന്‍റെ പിന്തുണ നിലയ്ക്കുമെന്നും യുക്രൈനിയൻ നേതാവ് മുന്നറിയിപ്പ് നൽകിയ കാരണം അമേരിക്ക ഇല്ലെങ്കിൽ യുക്രൈനെക്കൊണ്ട് എന്തു ചെയ്യണമെന്ന് യൂറോപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide