‘യുഎസും നാറ്റോ രാജ്യങ്ങളും പാഠം ഉൾക്കൊള്ളണം, ഞങ്ങൾ സഹായിക്കാം’; യുദ്ധക്കളത്തിലെ ഡ്രോൺ ഉപയോഗത്തിൽ യുക്രൈന്‍റെ മുന്നറിയിപ്പ്

വിസ്‌ബാഡൻ, ജർമ്മനി: യുദ്ധക്കളത്തിൽ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ നിന്ന് യുഎസും നാറ്റോ രാജ്യങ്ങളും പാഠം ഉൾക്കൊള്ളണമെന്ന് യുക്രൈന്‍റെ ഡ്രോൺ യുദ്ധ പരിപാടിയുടെ ചുമതലയുള്ള സൈനിക കമാൻഡർ. ഭാവിയിൽ “നിങ്ങളുടെ പിതാവ് എപ്പോഴാണ് തിരിച്ചുവരുന്നത് എന്ന് നിങ്ങളുടെ കുട്ടികൾക്ക് കഠിനമായ ചോദ്യങ്ങൾ” നേരിടേണ്ടി വരാതിരിക്കാനാണ് ഈ ഉപദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജർമ്മനിയിലെ വിസ്‌ബാഡനിൽ നടന്ന അസോസിയേഷൻ ഓഫ് യുഎസ് ആർമി (AUSA) മീറ്റിംഗിൽ നടന്ന ഒരു പാനൽ ചർച്ചയ്ക്കിടെ യുക്രൈന്‍റെ ആളില്ലാ സംവിധാന സേനയുടെ കമാൻഡർ മേജർ റോബർട്ട് മാഗ്യാർ ബ്രോവ്ഡി സംസാരിക്കുകയായിരുന്നു. ഈ വൈദഗ്ദ്ധ്യം നേടുന്നതിന് ഞങ്ങൾ ജീവൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് ഈ വൈദഗ്ദ്ധ്യം നേടാനാകും, ഈ യുദ്ധത്തിൽ നിങ്ങൾ ഞങ്ങളെ പിന്തുണച്ച അതേ രീതിയിൽ ഞങ്ങൾ നിങ്ങളെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയുഎസ്എ സമ്മേളനത്തിൽ യുക്രൈൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയർ ജനറൽ വോലോഡിമിർ ഹോർബാറ്റിയുക്കിനൊപ്പമാണ് ബ്രോവ്ഡി സംസാരിച്ചത്. യുദ്ധത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിന്‍റെ പ്രാധാന്യം അവർ ആവർത്തിച്ച് ഊന്നിപ്പറഞ്ഞു. ഡ്രോണുകളില്ലാതെ തങ്ങളുടെ മിക്ക യുദ്ധപ്രവർത്തനങ്ങളും നടത്തുന്നത് ഏകദേശം അസാധ്യമാണ് എന്ന് ഹോർബാറ്റിയുക്ക് പറഞ്ഞു. യുദ്ധക്കളത്തിലെ ലോജിസ്റ്റിക്സ്, വ്യോമാക്രമണങ്ങളെ തടയൽ, റഷ്യയുടെ ഉള്ളിൽ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളിൽ പ്രഹരം ഏൽപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള ഡ്രോണുകളുടെ ഉപയോഗത്തിന് അദ്ദേഹം ഉദാഹരണങ്ങൾ നിരത്തി. ആയിരക്കണക്കിന് മൈലുകൾക്കപ്പുറമുള്ള റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ വലിയ തോതിലുള്ള ഡ്രോൺ ആക്രമണം നടത്തിയ ജൂണിൽ ലോകം ഇത് കണ്ടതാണ്.

More Stories from this section

family-dental
witywide