“അമേരിക്കയുടെ ഇറാൻ ആക്രമണം അപലപനീയം, യുദ്ധം ഒന്നിനും പരിഹാരമല്ല”: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

ജനീവ: ഇസ്രയേൽ- ഇറാൻ സംഘർഷങ്ങളിൽ അമേരിക്ക പങ്കുചേർന്നതിനെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇറാനെതിരായ അമേരിക്കൻ നീക്കങ്ങളിൽ താൻ ആശങ്കാകുലനാണെന്നും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണിതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സൈനിക നടപടി ഒരു പരിഹാരമല്ല. മുന്നോട്ടുള്ള ഒരേയൊരു മാർഗ്ഗം നയതന്ത്രമാണെന്നും ഒരേയൊരു പ്രത്യാശ സമാധാനമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

സാധാരണക്കാർക്കും, മേഖലയ്ക്കും, ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ സംഘർഷം അതിവേഗം നിയന്ത്രണാതീതമാകാനുള്ള സാധ്യത വർദ്ധിച്ചുവരികയാണ്. ഈ അപകടകരമായ നിമിഷത്തിൽ അരാജകത്വം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. സംഘർഷം ലഘൂകരിക്കാനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും അംഗരാജ്യങ്ങളോട് ​ഗുട്ടെറസ് ആവശ്യപ്പെട്ടു.

UN Secretary-General Antonio Guterres condemns US attack on Iran

More Stories from this section

family-dental
witywide