
ബാഗ്ദാദ്: ഇറാഖിൽ പ്രത്യേകിച്ച് സ്വയംഭരണ പ്രദേശമായ കുർദിസ്ഥാനിലെ എണ്ണപ്പാടങ്ങൾക്ക് നേരെയുണ്ടായ സമീപകാല ഡ്രോൺ ആക്രമണങ്ങളെ യുഎസ് അപലപിച്ചു. ബാഗ്ദാദിലെ യുഎസ് എംബസി ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇറാഖിലുടനീളമുണ്ടായ സമീപകാല ഡ്രോൺ ആക്രമണങ്ങളെ, പ്രത്യേകിച്ച് കുർദിസ്ഥാൻ മേഖലയിലെ എണ്ണപ്പാടങ്ങളിലെ നിർണായക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ യുണൈറ്റഡ് സ്റ്റേറ്റ്സ് അപലപിക്കുന്നു എന്ന് എംബസി എക്സിൽ കുറിച്ചു. ഈ ആക്രമണങ്ങൾ അസ്വീകാര്യമാണ്, എന്നും ഇത്തരം ആക്രമണങ്ങൾ നടത്തുന്ന സായുധ സംഘങ്ങളെ തടയാൻ ബാഗ്ദാദിനോട് ആവശ്യപ്പെടുന്നതായും എംബസി കൂട്ടിച്ചേർത്തു.