
നോർത്ത് കരോലീന: അമേരിക്കൻ എയർലൈൻസിൽ അജ്‍ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വിമാനത്തിൻറെ ലാൻഡിങ് ഗിയറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. യുറോപ്പിൽ നിന്ന് നോർത്ത് കരോലീനയിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിന്റെ ലാൻഡിങ് ഗിയറിലാണ് മൃതദേഹം കണ്ടെത്തിയത്. വിമാനത്തിൽ അറ്റകുറ്റപണികൾ നടത്തുന്നതിനിടയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ഷാര്‍ലറ്റ് – മെക്ക്‌ലൻബർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ എപ്പോൾ, എങ്ങനെ വിമാനത്തിൽ കയറിയെന്നും, ലാൻഡിങ് ഗിയറിൽ എങ്ങനെ എത്തിപ്പെട്ടുവെന്നും ഇപ്പോഴും അവ്യക്തമാണ്. സംഭവത്തിൽ പൊലീസ് അന്വേഷിച്ചു വരികയാണ്.













