മിഷിഗൻ: ഒരു പ്രകോപനവുമില്ലാതെ ട്രാവേഴ്സ‌് സിറ്റിയിലെ തിരക്കേറിയ ഒരു വാൾമാർട്ട് സ്റ്റോറിൽ കത്തിക്കുത്ത്. ആക്രമണത്തിൽ 11 പേർക്ക് പരുക്കേൽക്കുകയും ഇതിൽ ആറ് പേർ അതീവ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് 42 വയസ്സുള്ള മിഷിഗൻ സ്വദേശി ആക്രമണം നടത്തിയത്. വാൾമാർട്ട് സ്റ്റോറിനുള്ളിലെ ചെക്ക് ഓട്ട് ഭാഗത്തായിരുന്നു ആക്രമണം.
ആക്രമണത്തിൽ പരുക്കേറ്റ 11 പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണ്. അവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയെന്നും മറ്റ് അഞ്ച് പേരുടെ നില തൃപ്തികരമാണെന്നും ആശുപതി അധികൃതർ അറിയിച്ചു.
ഒരു അക്രമി യാതൊരു പ്രകോപനവുമില്ലാതെ ആളുകളെ കുത്തുകയായിരുന്നുവെന്ന് ഗ്രാൻഡ് ട്രാവേഴ്സ് കൌണ്ടി ഷെരീഫ് മൈക്കിൾ ഡി. ഷിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അക്രമി 42 വയസ്സുള്ള മിഷിഗൻ സ്വദേശിയാണെന്നും ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോൾ പരുക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഷെരീഫ് ഓഫിസ് വെളിപ്പെടുത്തി. ഇയാൾ ഒരു മടക്കു കത്തിയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ആക്രമണം യാദൃശ്ചിക സ്വഭാവമുള്ളതാണെന്നും സംഭവസ്‌ഥലത്ത് ഉടൻ തന്നെ പൊലീസ് എത്തുകയും അക്രമിയെ പിടികൂടുകയും ചെയ്തെന്നും പൊലീസ് അറിയിച്ചു.