
വാഷിങ്ടണ്‍ : മാലിയിലെ സ്ഥിതിഗതികള്‍ വഷളാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി തങ്ങളുടെ പൗരന്മാര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി യുഎസ്. അമേരിക്കന്‍ പൗരന്മാരോട് മാലി വിട്ടുപോരണമെന്നും രാജ്യത്ത് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായും യുഎസ് പൗരന്മാരെ അറിയിച്ചു. മാലിയില്‍ നിന്ന് യാത്രാ വിമാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ വാണിജ്യ വിമാനങ്ങള്‍ വഴി രാജ്യം വിടാനാണ് യുഎസ് തങ്ങളുടെ പൗരന്മാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അല്‍-ഖ്വായിദയുമായി ബന്ധമുള്ള വിമതര്‍ ഏര്‍പ്പെടുത്തിയ ഇന്ധന ഉപരോധം മാലിയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതിനിടെയാണ് യുഎസ് നീക്കം.
കടുത്ത ഇന്ധനക്ഷാമത്തിലാണ് മാലിയാകെ. മാലിയുടെ തലസ്ഥാന നഗരമായ ബമാക്കോയില്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അല്‍-ഖ്വായിദയുമായി ബന്ധമുള്ള വിമതര്‍ ഏര്‍പ്പെടുത്തിയ ഈ ഉപരോധം മാലി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
US advises American citizens to leave Mali.













