
ഡൽഹി: പാകിസ്ഥാനെ തെമ്മാടി രാജ്യമെന്ന് വിളിച്ച് ഇന്ത്യ. ഇത് രണ്ടാം തവണയാണ് പാകിസ്ഥാനെ ഇങ്ങനെ ഇന്ത്യ വിശേഷിപ്പിക്കുന്നത്. പാകിസ്ഥാൻ ആഗോള ഭീകവാദത്തിന്‍റെ കേന്ദ്രമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദത്തോട് ലോകം കണ്ണടയ്ക്കരുതെന്ന് രാജ്‌നാഥ് ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിനൊപ്പം നിൽക്കുമെന്ന് പീറ്റ് ഹെഗ്സെത്ത് ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യ-പാക് തർക്കം പരിഹരിക്കാൻ ഡോണൾഡ് ട്രംപ് ഇടപെടണമെന്ന് ഇതിനിടെ എന്ന് അമേരിക്കയിലെ പാകിസ്ഥാൻ അംബാസഡർ ആവശ്യപ്പെട്ടു.