ഇന്ത്യയിൽ വെറും തുണി സഞ്ചി! കടൽ കടന്ന് യുഎസിലെത്തിയപ്പോൾ എന്താ വില! ഞെട്ടി സോഷ്യൽ മീഡിയ

വാഷിംഗ്ടണ്‍: ഇന്ത്യയിൽ പലചരക്ക് സാധനങ്ങൾ വാങ്ങാനും മറ്റുമായി ഇപയോഗിക്കുന്ന തുണി സഞ്ചി വമ്പൻ വിലയ്ക്ക് വിറ്റ് അമേരിക്കൻ ആഢംബര സ്റ്റോര്‍. നോർഡ്‌സ്ട്രോം എന്ന കമ്പനിയുടെ വെബ്സൈറ്റിൽ ഇന്ത്യൻ സുവനീര്‍ ബാഗ് എന്ന് പേരിട്ട ഈ ഉത്പന്നത്തിന് 48 ഡോളര്‍, അതായത് ഏകദേശം 4,228 രൂപയാണ് വില. വൻ വിലയ്ക്കുള്ള തുണി സഞ്ചിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നോർഡ്‌സ്ട്രോമിന്‍റെ വെബ്സൈറ്റിൽ 4230 രൂപയ്ക്കാണ് ഇന്ത്യൻ സുവനീർ ബാഗ് വില്‍പ്പനയ്ക്ക് വച്ചിട്ടുള്ളത്. ജാപ്പനീസ് ബ്രാൻഡായ പ്യൂബ്കോ ആണ് ഉത്പന്നത്തിന്‍റെ നിര്‍മ്മാതാവ്. അതുല്യമായ ഡിസൈനുകളാൽ അലങ്കരിച്ച ഒരു സ്റ്റൈലിഷ് ബാഗ് എന്നാണ് ഈ ഉത്പന്നത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. കൈകൊണ്ട് നിർമ്മിച്ച രൂപകൽപ്പനയും, നിറം മങ്ങാനും പ്രിന്‍റിംഗ് പിഴവുകൾ ഉണ്ടാകാനുമുള്ള സാധ്യതയും വിവരണത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

More Stories from this section

family-dental
witywide