
വാഷിംഗ്ടണ്‍ : രാജ്യത്തേ്ക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 145% തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ ഭയക്കുന്നില്ലെന്ന് ചൈന. യുഎസിന്റെ തീരുവ ഭാരം കടുത്ത വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുമ്പോഴും യുഎസിന്റേത് ഏകപക്ഷീയമായ ഭീഷണിയാണെന്നും കാട്ടി ചെറുക്കാനുള്ള എല്ലാ ശ്രമങ്ങളും ചൈന നടത്തുകയാണ്.
യുഎസിനെതിരെ യൂറോപ്യന്‍ യൂണിയന്‍ (ഇയു) കൈകോര്‍ക്കണമെന്നാണ് ചൈനയുടെ ആവശ്യം. സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസുമായി ബെയ്ജിങ്ങില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഇക്കാര്യം പറഞ്ഞത്.
മാത്രമല്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഎസ് ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരം പെരുമാറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും യുഎസിന്റെ ഈ തന്ത്രങ്ങള്‍ ചൈനയുടെ അടുത്ത് വിലപ്പോകില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. മാത്രമല്ല,”യുഎസ് ഒരു വ്യാപാര യുദ്ധത്തിന് ചൈനയെ നിര്‍ബന്ധിച്ചാല്‍, ചൈന അവസാനം വരെ പോരാടും” ചൈനീസ് വക്താവ് വ്യാഴാഴ്ച പറഞ്ഞു.