
ജനീവ: വ്യാപാര പിരിമുറുക്കം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കായി യുഎസിലെയും ചൈനയിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ച രണ്ടാം ദിവസവും തുടരുന്നു. ജനീവയിൽ ശനിയാഴ്ച നടന്ന ആദ്യ ദിവസത്തെ ചർച്ചകൾക്ക് ശേഷം വളരെ നല്ല ചർച്ചകളെ പ്രശംസിക്കുന്നുവെന്നും സൗഹൃദപരവും എന്നാൽ ക്രിയാത്മകവുമായ രീതിയിൽ തുടരണമെന്നും ട്രംപ് പറഞ്ഞിരുന്നു.
നേരത്തെ, സ്വിറ്റ്സർലൻഡിലെ ചർച്ചകളെ പ്രശ്നപരിഹാരത്തിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പ് എന്നാണ് ചൈനീസ് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ സിൻഹുവ വിശേഷിപ്പിച്ചത്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ, ചൈനീസ് വൈസ് പ്രീമിയർ ഹി ലിഫെങ് എന്നിവർ തമ്മിലാണ് ചര്‍ച്ചകൾ നടക്കുന്നത്. ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ സ്വിസ് അംബാസഡറുടെ വസതിയിലാണ് ചർച്ചകൾ നടക്കുന്നത്.












