
വാഷിംഗ്ടണ്‍ : എച്ച്-1ബി വിസാ ഫീസ് വര്‍ധനവ് പുനപരിശോധിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍. എച്ച്-1ബി വിസകള്‍ക്കുള്ള ഫീസ് 100000 ഡോളറാക്കി ഉയര്‍ത്തിയത് ഇന്ത്യക്കാരിലടക്കം വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. ഈ ഫീസ് പിന്‍വലിക്കണമെന്നാണ് ട്രംപിനോട് കോണ്‍ഗ്രസ് അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചത്.
”അമേരിക്കയുടെ നവീകരണ സമ്പദ്വ്യവസ്ഥ ശക്തമായ ആഭ്യന്തര പ്രതിഭയെയും വിദേശത്ത് നിന്നുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ ലഭ്യമാക്കുന്നതിനെയും ആശ്രയിച്ചിരിക്കുന്നു…” എന്നാണ് ഏഴ് യുഎസ് നിയമനിര്‍മ്മാതാക്കള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കിനും എഴുതിയ കത്തിന്റെ തുടക്കം. ഫീസ് വര്‍ധനവിനെതിരെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും നേരത്തെ രംഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ കുടിയേറ്റ മാതാപിതാക്കളുടെ മകന്‍ സുഹാസ് സുബ്രഹ്‌മണ്യവും, കത്തില്‍ ഒപ്പുവച്ച യുഎസ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ഉള്‍പ്പെടുന്നു. മറ്റ് അംഗങ്ങളായ സാം ടി ലിക്കാര്‍ഡോ, ജെയ് ഒബര്‍നോള്‍ട്ട്, മരിയ എല്‍വിറ സലാസര്‍, ഡോണ്‍ ബേക്കണ്‍, ഗ്രെഗ് സ്റ്റാന്റണ്‍ എന്നിവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. കത്തില്‍, ഫീസ് വര്‍ധനവ്, എച്ച് 1 ബി വിസ സംവിധാനത്തിന്റെ ദുരുപയോഗം തടയില്ലെന്നും പകരം സ്റ്റാര്‍ട്ടപ്പുകളെ അടച്ചുപൂട്ടുകയും, നവീകരണത്തെ മന്ദഗതിയിലാക്കുകയും, ഇന്ത്യയില്‍ നിന്നുള്ള നിരവധി വൈദഗ്ധ്യമുള്ള തൊഴിലാളികളെ യുഎസുമായി മത്സരിക്കുന്ന രാജ്യങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 19നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്-1ബി വിസയ്ക്കുള്ള ഫീസ് 100000 ഡോളറായി (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 88 ലക്ഷം) ഉയര്‍ത്തി ഉത്തരവിട്ടത്. സെപ്റ്റംബര്‍ 21 മുതലാണ് ഫീസ് വര്‍ധന പ്രാബല്യത്തില്‍ വന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 21 നോ അതിനു ശേഷമോ ഫയല്‍ ചെയ്ത പുതിയ എച്ച്-1ബി അപേക്ഷകള്‍ക്കാണ് ഒരു ലക്ഷം ഡോളര്‍ ഫീസ് ചുമത്തുക. സ്പോണ്‍സറിംഗ് തൊഴിലുടമ എച്ച്-1ബി വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് ഈ പേയ്മെന്റ് മുന്‍കൂട്ടി നല്‍കണം, വിസ അപേക്ഷ നിരസിച്ചാല്‍ മാത്രമേ റീഫണ്ട് ലഭ്യമാകൂ. ഈ വര്‍ഷം സെപ്റ്റംബര്‍ 21 നോ അതിനു ശേഷമോ ഫയല്‍ ചെയ്ത പുതിയ എച്ച്-1ബി അപേക്ഷകള്‍ക്കാണ് ഒരു ലക്ഷം ഡോളര്‍ ഫീസ് ചുമത്തുക. നിലവിലുള്ള എച്ച്-1ബി വിസ ഉടമകള്‍ക്കും വിസ പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എഫ്-1 സ്റ്റുഡന്റ് വിസ ഉടമകള്‍ക്കും കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഫീസ് വര്‍ധന ബാധകമല്ലെന്ന് കഴിഞ്ഞ ദിവസം യുഎസ് വ്യക്തമാക്കിയിരുന്നു.
US Congress members urge Trump to roll back H-1B visa fee hike















