
വാഷിംഗ്ടണ്‍: അമേരിക്കന്‍ എഐ വിപണിയെ പിടിച്ചു കുലുക്കിയ ചൈനീസ് ചാറ്റ്‌ബോട്ട് ഡീപ്പ്‌സീക്ക് ഉപയോഗിക്കുന്നതിനെതിരെ ജീവനക്കാര്‍ക്ക് വിലക്കുമായി യുഎസ് കോണ്‍ഗ്രസ്. എഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കോണ്‍ഗ്രസിന് കാര്യമായ സുരക്ഷാ, ഭരണ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സഭയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ഡീപ്പ്‌സീക്ക് നിലവില്‍ നിരീക്ഷണത്തിലാണെന്നും ഔദ്യോഗിക ഹൗസ് ഉപയോഗത്തിന് അംഗീകാരമില്ലെന്നും ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഒരു എഐ ഉല്‍പ്പന്നത്തിന്റെ ഉപയോഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയന്ത്രിക്കുന്നത് ഇതാദ്യമല്ല. 2023-ല്‍, ChatGPTയുടെ ഉപയോഗത്തിന് ഓഫീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍, മൈക്രോസോഫ്റ്റ് കോപൈലറ്റ് ഉപയോഗിക്കുന്നതില്‍ നിന്നും ജീവനക്കാരെ വിലക്കിയിരുന്നു.















