ഇറാൻ തിരിച്ചടിക്കുമോ എന്ന ആശങ്കയിൽ പ്രത്യേക മുന്നൊരുക്കങ്ങൾ; ന്യൂയോർക്കിലും വാഷിംഗ്ടണിലും അതീവ ജാഗ്രത നിർദേശം, വൻ പൊലീസ് സന്നാഹം

വാഷിംഗ്ടൺ: ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ യു എസ് കൂടെ നേരിട്ട് ഇടപെട്ടതോടെ ലോകത്തിനാകെ ആശങ്ക. ആക്രമണത്തിനു പിന്നാലെ അമേരിക്കൻ നഗരമായ ന്യൂയോർക്കിലും തലസ്ഥാനമായ വാഷിംഗ്ടണിലും അതീവ ജാഗ്രതയെന്ന് റിപ്പോർട്ട്. ഇരു നഗരങ്ങളിലും അധിക സേനയെ സുരക്ഷയ്ക്കായി വിന്യസിച്ചുവെന്നാണ് വിവരങ്ങൾ.
ഇരു നഗരങ്ങളിലും വിവിധ രാജ്യങ്ങളുടെയും, പ്രത്യേകിച്ച്‌ ഇസ്രയേൽ നയതന്ത്ര കാര്യാലയങ്ങളുടെയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഇറാനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നമ്മുടെ പ്രാദേശിക, സംസ്ഥാന, ഫെഡറൽ നിയമ നിര്വ്വഹണ ഏജൻസികളുമായി സജീവമായി ഏകോപിപ്പിക്കുന്നുണ്ടെന്നും ന്യൂയോർക്ക് മെട്രോപൊളിറ്റന് പൊലിസ് അറിയിച്ചു. ഇറാനിലെ ആക്രമണങ്ങളെത്തുടർന്ന് നഗരത്തിലെ പൊതു സുരക്ഷയ്ക്ക് എന്തെങ്കിലും ഭീഷണിയുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ലോസ് ഏഞ്ചൽസ് മേയർ കാരെന് ബാസും പറഞ്ഞു.

More Stories from this section

family-dental
witywide