‘ചെറിയ രാജ്യങ്ങൾ വരെ എതിർത്തു, ഇന്ത്യ മാത്രം ഒന്നും ചെയ്തില്ല’; യുഎസ് നാടുകടത്തലിൽ കടുത്ത വിമർശനവുമായി എം വി ഗോവിന്ദൻ

തൃശൂര്‍: അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ നാടുകടത്തിയ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. കൈയും കാലും വിലങ്ങ് അണിയിച്ച് ആണ് ആളുകളെ നാടുകടത്തിയത്. ചെറിയ രാജ്യങ്ങൾ വരെ ഇതിനെ എതിർത്തപ്പോൾ ഇന്ത്യ മാത്രമാണ് ഒന്നും ചെയ്യാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.വിദേശകാര്യ മന്ത്രി അടക്കം ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തത്.

അതേസമയം, ചൈന ബഹുദൂരം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ആ രാഷ്ട്രത്തിന് നേരെ കടന്നാക്രമണം നടത്തുകയാണ് അമേരിക്ക ചെയ്യുന്നത്. അതിനൊപ്പം ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയും ചേരുന്നുവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു. എ ഐ ഉപയോഗത്തോടെ കുത്തക മുതലാളിത്തത്തിന്‍റെ ലാഭം കൂടും. പ്രതിസന്ധി വർധിക്കുകയും വൈരുധ്യം കൂടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Also Read

More Stories from this section

family-dental
witywide