പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്

വാഷിങ്ടന്‍: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ (ബിഎല്‍എ) വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്.

പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുന്നതിന് വേണ്ടി പോരാടുന്ന സംഘടനയാണ് ബിഎല്‍എ. ബലൂചിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സായുധസംഘമായ ഇവര്‍ ‘ദി മജീദ് ബ്രിഗേഡ്’ എന്ന പേരിലും അറിയപ്പെടുന്നു.

പാകിസ്ഥാന്‍ സര്‍ക്കാരുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഇത് വരുന്നത് എന്നതും ശ്രദ്ധേയം. ഭീകരതയെ ചെറുക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഈ നീക്കം കാട്ടുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രസ്താവനയില്‍ പറഞ്ഞു.

More Stories from this section

family-dental
witywide