‘വഞ്ചനാ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ല’; തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ 2,000 വിസ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കി ഇന്ത്യയിലെ യുഎസ് എംബസി

ദില്ലി: തട്ടിപ്പ് ആരോപിച്ച് ഒറ്റയടിക്ക് 2,000 വിസ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കി ഇന്ത്യയിലെ യുഎസ് എംബസി. വഞ്ചനയോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് എംബസിയുടെ നടപടി. ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് പ്രിവിലേജ് തല്‍ക്കാലികമായി റദ്ദാക്കിയതായും ഇന്ത്യയിലെ യുഎസ് എംബസി എക്‌സിലൂടെ വ്യക്തമാക്കി.

വിസ അപ്പോയിന്‍മെന്റുകളില്‍ ബോട്ടിന്റെ ഇടപെടല്‍ കണ്ടെത്തിയെന്നും ഇത്തരം വഞ്ചനാ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും എംബസി അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തട്ടിപ്പ് വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും എംബസി അറിയിച്ചു.

ഫെബ്രുവരി 27ന് യുഎസ് എംബസി ഇക്കാര്യങ്ങള്‍ പൊലീസിനെ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് വ്യാജ വിസ, പാസ്പോര്‍ട്ട് അപേക്ഷകളെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണം ഒരാഴ്ച പിന്നിടുമ്പോഴാണ് യുഎസ് എംബസിയുടെ നടപടി വരുന്നത്.

അതേസമയം, തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിസ അപേക്ഷകള്‍ സമര്‍പ്പിച്ചതിന് 31-ലധികം പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide