ഖത്തറിലെ യുഎസ് എംബസി ‘ഷെൽട്ടർ-ഇൻ-പ്ലേസ്’ ഉത്തരവ് പിൻവലിച്ചു

ദോഹ: ഖത്തറിലെ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ‘ഷെൽട്ടർ-ഇൻ-പ്ലേസ്’ ഉത്തരവ് പിൻവലിച്ചതായി യുഎസ് എംബസി എക്സിൽ അറിയിച്ചു. “യുഎസ് എംബസി ദോഹ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചു. മുൻപ് നൽകിയിരുന്ന സുരക്ഷാ മുന്നറിയിപ്പ് ഇപ്പോൾ നിലവിലില്ലെന്നും ‘ഷെൽട്ടർ-ഇൻ-പ്ലേസ്’ ഉത്തരവ് പിൻവലിച്ചുവെന്നും യുഎസ് പൗരന്മാരെ അറിയിക്കുന്നു,” എംബസി പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യം തുടർന്നും നിരീക്ഷിക്കുമെന്നും ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ നൽകുമെന്നും എംബസി അറിയിച്ചു. മധ്യപൂർവേഷ്യയിൽ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നാണ് ഖത്തർ. ഈ മേഖലയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക കേന്ദ്രമായ അൽ ഉദൈദ് വ്യോമതാവളവും ഖത്തറിലാണ്.

More Stories from this section

family-dental
witywide