
ലാഹോർ: കോൺസുലേറ്റ് ജീവനക്കാരോടും പൗരന്മാരോടും ലാഹോർ വിടാൻ നിർദ്ദേശം നൽകി യുഎസ് എംബസി. പാകിസ്ഥാൻ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തതോടെയാണ് അമേരിക്ക പൗരന്മാർക്കടക്കം നിർദ്ദേശം നൽകിയത്. ലാഹോറിലെ പ്രധാനവിമാനത്താവളത്തിന് സമീപമുള്ള ചില പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതായും കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും ഞങ്ങളുടെ മെസേജിംഗ് സംവിധാനം വഴി ആവശ്യാനുസരണം അപ്‌ഡേറ്റുകൾ അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.
യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ലാഹോറിലെ യുഎസ് പൗരന്മാര്‍ അവിടെ നിന്ന് മാറണമെന്നും സുരക്ഷിതമായി മാറാനായില്ലെങ്കില്‍ അധികൃതരുടെ സഹായവും പ്രാദേശിക സഹായവും തേടണമെന്നും വാര്‍ത്താകുറിപ്പിൽ പറയുന്നുണ്ട്. ലാഹോര്‍, പഞ്ചാബ് മേഖലയിലുള്ള യുഎസ് പൗരന്മാര്‍ക്കാണ് പാകിസ്ഥാനിലെ യുഎസ് എംബസി ഇത്തരമൊരു നിര്‍ദേശം നൽകിയത്. യുഎസ് സര്‍ക്കാരിന്‍റെ സഹായം കാത്തുനിൽക്കാതെ ലാഹോര്‍ വിടാനുള്ള നടപടികള്‍ വേഗത്തിൽ സ്വീകരിക്കണമെന്നും വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.











