യുഎന്നിന്‍റെ പതിവ് പ്രക്രിയ ബഹിഷ്‌കരിച്ച് യുഎസ്, മനുഷ്യാവകാശ അവലോകനത്തിൽ നിന്ന് വിട്ടുനിന്നു; പ്രതികരിച്ച് ചൈന

വാഷിംഗ്ടണ്‍: മനുഷ്യാവകാശ രേഖകൾ അവലോകനം ചെയ്യുന്ന യുണിപേഴ്സൽ പീരിയോഡിക് റിവ്യൂവിൽ പങ്കെടുക്കുന്നതിൽ നിന്ന് യുഎസ് വെള്ളിയാഴ്ച വിട്ടുനിന്നു. യുഎന്നിന്‍റെ ഈ പതിവ് പ്രക്രിയ ബഹിഷ്‌കരിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇതോടെ യുഎസ് മാറി. “യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ അവലോകനത്തിനായി ഞങ്ങൾ ഇന്ന് യോഗം ചേരേണ്ടതായിരുന്നു. എന്നാൽ, യുഎസ് പ്രതിനിധി സംഘം ഈ മുറിയിൽ ഹാജരായിട്ടില്ല എന്ന് ഞാൻ ശ്രദ്ധിക്കുന്നു,” യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രസിഡന്‍റ് ജർഗ് ലൗബർ സെഷൻ ആരംഭിച്ചുകൊണ്ട് പറഞ്ഞു.

യുഎൻ അംഗരാജ്യങ്ങളായ 193 രാജ്യങ്ങളും നാലോ അഞ്ചോ വർഷത്തിലൊരിക്കൽ നിർബന്ധമായും വിധേയരാകേണ്ട ഒരു പ്രക്രിയയാണ് യുപിആർ. ഈ പ്രക്രിയയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് യുഎസ് ഓഗസ്റ്റിൽ തന്നെ പ്രഖ്യാപിച്ചതിനാൽ അവരുടെ അഭാവം അപ്രതീക്ഷിതമായിരുന്നില്ല. എങ്കിലും, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം രാജ്യത്ത് വർധിച്ചുവരുന്ന ആശങ്കകൾ പട്ടികപ്പെടുത്താൻ ജനീവയിലെത്തിയ നിരവധി പ്രാദേശിക യുഎസ് ഉദ്യോഗസ്ഥരെയും അവകാശ ഗ്രൂപ്പുകളെയും ഈ നടപടി കോപാകുലരാക്കി. അവലോകനത്തിൽ പങ്കെടുക്കാൻ ഒത്തുകൂടിയ മറ്റ് രാജ്യങ്ങളും പ്രതികരിച്ചു. യുപിആർ സംവിധാനത്തോടുള്ള വാഷിംഗ്ടണിന്‍റെ അനാദരവ് ചൈനീസ് പ്രതിനിധി അപലപിച്ചു.

More Stories from this section

family-dental
witywide