ലോകത്ത് മറ്റാർക്കും ഇത് ചെയ്യാൻ കഴിയില്ല! ലോകത്ത് സമാധാനം ഉറപ്പാക്കാൻ അമേരിക്കയ്ക്ക് നടപടി എടുക്കേണ്ടി വരും; പ്രശംസ കൊണ്ട് മൂടി നാറ്റോ സെക്രട്ടറി

ഹേഗ്: ലോകത്ത് സമാധാനം ഉറപ്പാക്കാൻ അമേരിക്കയ്ക്ക് ആവശ്യമുള്ളപ്പോൾ നടപടിയെടുക്കേണ്ടതുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. ഹേഗിൽ നടന്ന ഉച്ചകോടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ലോകത്ത് മറ്റാർക്കും ഇത് ചെയ്യാൻ കഴിയില്ല. അമേരിക്കയ്ക്ക് മാത്രമേ സാധിക്കൂ എന്നായിരുന്നു റൂട്ടെയുടെ മറുപടി.
“നിങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയുടെ 25 ശതമാനം ആണ്, നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാണ്,” ഇന്നത്തെ വാർത്താസമ്മേളനത്തിൽ റുട്ടെ പറഞ്ഞു.

“ചരിത്രം നിങ്ങളെ നേതാവാക്കുന്നു. ആവശ്യമുള്ളപ്പോൾ നടപടിയെടുക്കേണ്ടവരായി നിങ്ങളെ ചരിത്രം മാറ്റുന്നു” എന്നും യുഎസിനെ കുറിച്ച് നാറ്റോ സെക്രട്ടറി പറഞ്ഞു.
യുഎസ് നടപടി ഇറാനു വലിയ തിരിച്ചടിയായി എന്ന് ഞാൻ വ്യക്തിപരമായി വളരെ ശുഭാപ്തിവിശ്വാസത്തിലാണ്.

ഏതെങ്കിലും അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണത്തിന് ഒരു കൂട്ടായ പ്രതികരണം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 5 തികച്ചും വ്യക്തമാണ്. അതേസമയം, ആർട്ടിക്കിൾ 5 എപ്പോഴാണ് കൃത്യമായി പ്രയോഗിക്കപ്പെടുന്നതെന്ന് ഞങ്ങൾ ഒരിക്കലും വിശദാംശങ്ങളിലേക്ക് പോകില്ലെന്ന് എപ്പോഴും പറഞ്ഞിട്ടുണ്ടെന്നും റുട്ടെ പറഞ്ഞു.

More Stories from this section

family-dental
witywide