215-214, നേരിയ ഭൂരിപക്ഷം മാത്രം; ട്രംപിന്‍റെ ധന വിനിയോഗ ബിൽ ജനപ്രതിനിധി സഭ പാസാക്കി, ഇനി സെനറ്റ് കടമ്പ

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ധന വിനിയോഗ ബിൽ ജനപ്രതിനിധി സഭ പാസാക്കി. 215-214 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് ബിൽ പാസായത്. ഇനി സെനറ്റ് അംഗീകാരം നേടണം. സമ്പന്നർക്ക് നികുതി ഇളവ് ലഭ്യമാക്കുന്നതാണ് ഈ ബിൽ. കൂടാതെ സൈന്യത്തിനും അതിർത്തിയിലെ ആവശ്യങ്ങൾക്കും കൂടുതൽ പണം ഉൾക്കൊള്ളിക്കും. ഒപ്പം ചെലവ് കുറയ്ക്കാൻ മെഡികെയ്‌ഡ്‌, ഭക്ഷണ സഹായ പദ്ധതികൾ, വിദ്യാഭ്യാസം, ശുദ്ധഊർജ പരിപാടികൾ തുടങ്ങിയവ വെട്ടിച്ചുരുക്കും.

ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പലതും നിറവേറ്റണമെങ്കില്‍ ബില്‍ പാസാകണമായിരുന്നു. വ്യക്തികൾക്കും കോർപ്പറേഷനുകൾക്കുമുള്ള നികുതി ഇളവുകൾ ദീർഘിപ്പിക്കുക, ജോ ബൈഡന്‍റെ ഭരണകാലത്ത് നടപ്പിലാക്കിയ ശുദ്ധ ഊർജ്ജ പ്രോത്സാഹനങ്ങൾ നിർത്തലാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടിപ്സ്, ഓവർടൈം, കാർ ലോൺ പലിശ എന്നിവയ്ക്കുള്ള നികുതി ഇളവുകളും ഇത് നൽകുന്നു. കൂടാതെ, കുട്ടികൾക്കായി ‘ട്രംപ് അക്കൗണ്ടുകൾ’ തുറക്കുന്ന മാതാപിതാക്കൾക്ക് 1,000 ഡോളർ വാഗ്ദാനം ചെയ്യുകയും മുതിർന്ന നികുതിദായകർക്കുള്ള കിഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, ട്രംപ് അധികാരത്തിൽ തുടരുന്നിടത്തോളം കാലം മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക.

More Stories from this section

family-dental
witywide