
സ്റ്റീൽ, അലുമിനിയം ഇറക്കുമതികളുടെ തീരുവ 25% ൽ നിന്ന് 50% ആയി ഇരട്ടിയാക്കുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഇന്നു മുതൽ തീരുവ പ്രാബല്യത്തിൽ വരും.
കാറുകൾ മുതൽ ടിന്നിലടച്ച ഭക്ഷണം വരെയുള്ള എല്ലാത്തിലും ഉപയോഗിക്കുന്ന ആയ 2 ലോഹങ്ങളുടെ ഇറക്കുമതി നികുതിയാണ് വർധിപ്പിച്ചിരിക്കുന്നത്. മാർച്ചിന് ശേഷം രണ്ടാം തവണയാണ് നികുതി കൂട്ടിയിരിക്കുന്നത്.
ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നടപടികൾ അമേരിക്കൻ സ്റ്റീൽ വ്യവസായത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ട്രംപ് പറഞ്ഞു.
എന്നിരുന്നാലും, ഈ നടപടി യുഎസിന് പുറത്തുള്ള സ്റ്റീൽ ഉൽപാദകാർക്ക കടുത്ത നഷ്ടം വരുത്തുമെന്നും വ്യാപാര പങ്കാളികളിൽ നിന്ന് പ്രതികാര നടപടികൾക്ക് കാരണമാകുമെന്നും അമേരിക്കൻ ഉപയോക്താക്കൾക്ക് കനത്ത വില നൽകേണ്ടിവരുമെന്നും വിമർശകർ പറയുന്നു.
US imposes 50% import duty on steel and aluminum