മനുഷ്യക്കടത്ത് മാത്രമല്ല, മയക്കുമരുന്ന് ഇടപാടും ! ഇന്ത്യന്‍ ദമ്പതികള്‍ക്ക് യുഎസിന്റെ പിടി വീണു ; ഇരട്ട പൗരത്വമുള്ള വിക്രാന്തിനും ഭാര്യക്കും ഉപരോധം ഏര്‍പ്പെടുത്തി

വാഷിങ്ടണ്‍: മനുഷ്യക്കടത്തും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ഇടപാടുകളും കണ്ടെത്തിയതോടെ ഇന്ത്യന്‍ ദമ്പതികള്‍ക്കെതിരെ യുഎസില്‍ നടപടി. ഭാര്‍ഗവ ഹ്യൂമന്‍ സ്മഗ്ലിങ് ഓര്‍ഗനൈസേഷന്‍ (എച്ച്എസ്ഒ) കമ്പനിയുടെ തലവന്മാരായ ഡല്‍ഹിയില്‍ നിന്നുള്ള വിക്രാന്ത് ഭാര്‍ഗവ , ഇയാളുടെ ഭാര്യ ഇന്ദു റാണി യുഎസ് ട്രഷറി ഉപരോധം ഏര്‍പ്പെടുത്തിയത്.

നാല് ഇന്ത്യന്‍ കമ്പനികളും മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ ശൃംഖലയിലൂടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഈ ദമ്പതികളാണ്. ഇവര്‍ മെക്‌സിക്കോയില്‍ നിന്ന് യുഎസിലേക്ക് മനുഷ്യക്കടത്ത് കേസില്‍പ്പെട്ടിരിക്കുകയാണ്. ഉപരോധം വന്നതോടെ കമ്പനിയുടെ എല്ലാ സ്വത്തുക്കളും ഇടപാടുകളും മരവിപ്പിക്കും.

വ്യാപകമായ മനുഷ്യക്കടത്ത് സംഘത്തിന്റെ മുഖ്യസൂത്രധാരന്മാരാണ് ഇന്ത്യയില്‍ ജനിച്ച ദമ്പതികള്‍. ഇന്ത്യ – മെക്‌സിക്കോ ഇരട്ട പൗരത്വമുള്ളവരാണ് 39 കാരനായ വിക്രാന്ത് ഭാര്‍ഗവയും 38കാരി ഇന്ദു റാണിയും. ഇരുവരും മെക്‌സിക്കോയിലെ കാന്‍കൂണ്‍ കേന്ദ്രമാക്കി മനുഷ്യക്കടത്ത് നടത്തുന്നതായി കണ്ടെത്തിയതോടെയാണ് യുഎസ് നടപടി കടുപ്പിച്ചത്.

ഭാര്‍ഗവ എച്ച്എസ്ഒ മിഡില്‍ ഈസ്റ്റ്, സൗത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് കടത്തിയിട്ടുണ്ട്. മയക്കുമരുന്ന് കച്ചവടം, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലും ഇരുവരും ഏര്‍പ്പെട്ടിട്ടുണ്ടെന്ന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

US imposes sanctions on Indian couple for human trafficking, drug dealing

More Stories from this section

family-dental
witywide